അനധികൃതസ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ കാണാന്‍ പ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചില്ല. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ശശികല ഇപ്പോള്‍ കഴിയുന്നത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു ശശികല കോടതിയിലത്തെി കീഴടങ്ങിയത്. വ്യാഴാഴ്ച രാവിലെ 5.30ന് എഴുന്നേറ്റ അവര്‍ സെല്ലിനുള്ളില്‍ കുറച്ചുനേരം നടന്നു. 06.30ന് പ്രഭാതഭക്ഷണം കഴിച്ചു. രണ്ടു തമിഴ് പത്രങ്ങള്‍ വായിച്ച ശശികല കുറച്ചുനേരം യോഗയിലും ധ്യാനത്തിലും മുഴുകി.
അതേസമയം, ജയിലിനുള്ളിലെ ഡോക്ടര്‍മാര്‍ വൈദ്യപരിശോധന നടത്തി. കുളിക്കാന്‍ ചൂടുവെള്ളം നല്‍കി. ലാന്‍ഡ് ലൈന്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ച് ഏതാനും സമയം സംസാരിച്ചു. ജയില്‍ ചട്ടങ്ങളുടെ ഭാഗമായി ഫോണ്‍ റെക്കോഡ് ചെയ്തു.