അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൂടാതെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിര്‍ത്തിയില്‍ ഇന്നലെ വൈകിട്ട് ആരംഭിച്ച പ്രകോപനം ഇന്ന് രാവിലെയാണ് അവസാനിച്ചത്. ഇന്ന് രാവിലെ പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാ സേനയുട് 13 ഔട്ട് പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ഷെല്ലാക്രമണമാണ് നടത്തിയത്. സൈന്യത്തിന്റെ ഔട്ട്പോസ്റ്റുകള്‍ക്ക് പുറമെ ഗ്രാമങ്ങളിലേക്കും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്.
പുതുവര്‍ഷത്തിനു തലേന്നുമുതലാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങിയത്. അന്ന് ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടിരു. തുടര്‍ന്ന് ബിഎസ്‌എഫ് നടത്തിയ തിരിച്ചടിയില്‍ നാല്‍ പാക് റേഞ്ചേര്‍സ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇന്നലെ മുതല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍കൂടി കൊല്ലപ്പെട്ടതായാണ് വിവരം.