വിസാ കാലാവധി കഴിഞ്ഞാലും ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇനി ഇന്ത്യയില്‍ തുടരാം
അയല്‍രാജ്യങ്ങളിലെ മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് വിസാ കാലാവധി കഴിഞ്ഞാലും ഇന്ത്യയില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മാനുഷിക പരിഗണനവച്ചാണു കേന്ദ്രസർക്കാർ തീരുമാനം എടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനിലെയും ബംഗ്ലദേശിലെയും ന്യൂനപക്ഷത്തിൽ പെടുന്നവരും ഇന്ത്യയിൽ അഭയാർഥികളായി വന്നവരുമായവർക്കു വീസ കാലാവധി തീർന്നാലും ഇനി ഇന്ത്യയില്‍ തുടരാം.
2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിൽ വന്നവർക്കാണ് ഇളവ്. പാകിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തി ഇവിടെ കഴിയുന്നതു രണ്ടുലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരുമാണ്.