അതിര്‍ത്തിയില്‍ പാക് പ്രകോപനം

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (09:10 IST)
ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ വെടിവെപ്പ്.പൂഞ്ച് മേഖലയിലെ മാണ്ഡി സെക്ടറിന് സമീപമാണ് വെടിവെപ്പ് നടത്തിയത്.

രണ്ട് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് പട്ടാളം വെടിയുതിര്‍ത്തതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. യന്ത്രത്തോക്കുകളുപയോഗിച്ച് ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം തുടങ്ങി. രാത്രി ഏറെ നേരം ഏറ്റുമുട്ടല്‍ തുടര്‍ന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.