അതിർത്തിയിലെ രാജോരി സെക്ടറില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു
ജമ്മു-കശ്മീര്‍ അതിർത്തിയിലെ രാജോരി സെക്ടറിലുണ്ടായ വെടിവെപ്പിൽ സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ മാൻകോട്ട്, ബാൽകോട്ട് എന്നീ മേഖലകളിലും പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായിട്ടുണ്ട്. കൂടാതെ പൂഞ്ചിലെ മെന്താം സെക്ടറിൽ സൈനിക പോസ്റ്റുകൾക്കും ജനവാസ പ്രദേശങ്ങൾക്കും നേരെ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇന്ന് പുലർച്ചെയാണ് പാക് സൈനികർ പ്രകോപനപരമായി വെടിയുതിർത്തത്. അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടിരിക്കയാണ്. സാംബ, കത്വവ, രജോരി, മെന്ദാർ മേഖലകളിൽ ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ബി എസ് എഫ് പോസ്റ്റുകൾക്കും ജനവാസ പ്രദേശങ്ങൾക്കു നേരെയുമാണ് ഒരാഴ്ചയായി പാക് വെടിവെപ്പും ഷെല്ലാക്രമണവും തുടരുന്നത്.