കശ്മീർ സംഘർഷം: പാകിസ്ഥാന് മുഖ്യപങ്ക്, ഇന്ത്യയിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് പാകിസ്ഥാനെന്ന് കേന്ദ്രം

Webdunia
വെള്ളി, 22 ജൂലൈ 2016 (08:36 IST)
കശ്മീരിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പാകിസ്ഥാനാണെന്ന് കേന്ദ്രസർക്കാർ. സംഘർഷങ്ങളിൽ പാകിസ്ഥാന് മുഖ്യപങ്കാണുള്ളതെന്നും ഇന്ത്യയിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് പാകിസ്ഥാനാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. കാശ്മീർ പ്രശ്നങ്ങൾക്ക് ഇന്ധനം പകരുന്നത് പാകിസ്ഥാനാണ്.
 
ഭീകരസംഘടനകളായ ഹിസ്ബുള്‍, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയവയ്ക്ക് പാകിസ്ഥാനില്‍ ക്യാമ്പുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ച് പാകിസ്താന്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലിടപെടാൻ അവർക്ക് അധികാരമില്ല. കാശ്മീരിലെ യുവാക്കൾ രാജ്യസ്നേഹികളാണ്. അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
Next Article