ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ പാക്കിസ്ഥാന് പൌരന് പിടിയിലായി. മുഹമ്മദ് ഇദ്രോഷ് എന്ന ആളെയാണ് പൊലീസ് പിടികൂടിയത്.ഗാസിയബാദിലെ നഹാല്‍ ഗ്രാമത്തില്‍ കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പം താമസിച്ച് വരികയായിരുന്നു ഇയാള്‍.
വോട്ടര്‍ ഐഡി ഉള്‍പ്പെടെ രേഖകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.ഇയാളുടെ രണ്ട് മക്കള്‍ ഇന്ത്യയില്‍ വച്ചാണ് ജനിച്ചതെന്നും ഇവര്‍ ഇന്ത്യക്കാരെയാണ് വിവാഹം ചെയ്തതെന്നും പൊലീസ് അറിയിച്ചു.
താന്‍ ഇന്ത്യയില്‍ ഇന്ത്യയിലാണ് ജനിച്ചതെന്നും വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് പോയെങ്കിലും 18 ആം വയസ്സില്‍ ഇന്ത്യയില്‍ തിരികെയെത്തുകയായിരുന്നുവെന്നുമാണ് മുഹമ്മദ് ഇദ്രോഷ് പറയുന്നത്.