പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (14:01 IST)
പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള നിരോധിത മേഖലയില്‍ ഇന്ന് രാവിലെ മുതല്‍ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്.
 
കിര്‍നി, ഷാപൂര്‍ എന്നിവിടങ്ങളെയാണ് പാകിസ്ഥാന്‍ ലക്ഷ്യമാക്കുന്നത്. അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പില്‍ ഇതുവരെ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
 
ഒക്ടോബര്‍ ഒന്ന് മുതല്‍ നിരോധിത മേഖലയിലും അതിര്‍ത്തിയിലുമായി പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും പതിമൂന്ന് സുരക്ഷാ സൈനികരുള്‍പ്പടെ തൊണ്ണൂറ്റി നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് മുപ്പതിനായിരത്തോളം പേരാണ് അതിര്‍ത്തിയില്‍ വീടുപേക്ഷിച്ച് പലായനം ചെയ്തത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.