ആഗോളതലത്തില്‍ ഒറ്റപ്പെടുമെന്ന് പാക് പ്രധാനമന്ത്രിക്ക് പേടി; ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (12:23 IST)
ഭീകരതയ്ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദ്ദേശം. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ രാജ്യം ഒറ്റപ്പെടുമെന്നും സര്‍ക്കാര്‍ സൈന്യത്തിനും ഐ എസ് ഐയ്ക്കും മുന്നറിയിപ്പ് നല്കി.
 
പാകിസ്ഥാനിലെ ഡോണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക് അധിനിവേശ കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് സൈന്യത്തിന്റെ നടപടികള്‍ ചര്‍ച്ചയായത്.
 
യോഗത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഐ എസ് ഐ ഡയറക്‌ടര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് നാസര്‍ ജന്‍ദജുവാ എന്നിവര്‍ പാകിസ്ഥാനിലെ നാല് പ്രവിശ്യകളും സന്ദര്‍ശിക്കും. സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് എതിരെ എടുക്കുന്ന നടപടികളില്‍ ഇടപെടരുതെന്നും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും പ്രവിശ്യ അപ്പക്സ് കമ്മിറ്റിക്കും ഐ എസ് ഐ സെക്‌ടര്‍ കമ്മിറ്റിക്കും ഇവര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
Next Article