കേരള ഗവര്‍ണറായി ഇന്ന് ചുമതലയേറ്റതിനുപിന്നാലെ വിവാദങ്ങള്‍ക്കും കുറവില്ല. ഇപ്പോളിതാ സ്ഥാനം ഏറ്റ പി സദാശിവത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നു. പുതിയ ഗവര്‍ണറുടെ നിയമനം റദ്ദാക്കണക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ബാംഗൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹര്‍ജിക്കാരന്‍. വിരമിച്ച ജഡ്ജിമാര്‍ മറ്റ് ഭരണഘടനാ ചുമതലകള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതുവരെ സുപ്രധാനമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് സദാശിവത്തിനെ വിലക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സദാശിവത്തിനേ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് നിയമിച്ചതിനെതിരേ കോണ്‍ഗ്രസും നിയമ വിദഗ്ദരും നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.