സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണ്ണറാകുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിക്കത്ത് നല്‍കിയതിനേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
സദാശിവത്തിനെ ഗവര്‍ണറാക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നാളത്തന്നെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അറിയിക്കും. തുടര്‍ന്ന് അടുത്ത ദിവസം തന്നെ സദാശിവത്തിനെ കേരള ഗവര്‍ണ്ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും.
ഗവര്‍ണ്ണര്‍മാരായി നിയമിക്കാനുള്ളവരുടെ പട്ടികയില്‍ നേരത്തേ തന്നെ സദാശിവം ഇടം പിടിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തേ കര്‍ണ്ണാടക ഗവര്‍ണ്ണറാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കേരള ഗവര്‍ണ്ണറായ ഷീലദീക്ഷിതിനെ സ്ഥലം മാറ്റേണ്ടതായ സാഹചര്യം വന്നതൊടെയാണ് കേരളത്തിലേക്ക് ഇദ്ദേഹത്തെ തീരുമാനിച്ചറത്.
ഷീലാ ദീക്ഷിത് നല്‍കിയ രാജിക്കത്ത് അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. ബിജെപി നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളായിരുന്നു സദാശിവം. അതിനാല്‍ ഇദ്ദേഹത്തിന് ഗവര്‍ണ്ണര്‍ പദവി ലഭിക്കുമെന്ന് ഉറപ്പായിരുന്നു.