ചിദംബരത്തെ വിടാതെ സിബിഐ; അർധരാത്രി മൂന്നാം വട്ടവും വീട്ടിലെത്തി; നാടകീയം

ബുധന്‍, 21 ഓഗസ്റ്റ് 2019 (09:29 IST)
ഐഎൻഎസ് മാക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലുറച്ച് സിബിഐ. ഇന്നു രാവിലെയും സി‌ബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. എന്നാൽ ചിദംബരം ഇല്ലാത്തതിനാൽ സംഘം മടങ്ങി. ഇത് മൂന്നാം തവണയാണ് സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തുന്നത്.
 
ഇന്നലെ അർധരാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ സിബിഐയ്ക്ക് മുന്നിൽ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകൻ മുഖേന രാവിലെ 10.30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍