ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് 'ഓക്‌സികെയര്‍' സംവിധാനം വാങ്ങുന്നതിന് പിഎം കെയേഴ്സ് ഫണ്ട് അനുമതി നല്‍കി

ശ്രീനു എസ്
ബുധന്‍, 12 മെയ് 2021 (18:08 IST)
പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ചെടുത്ത 1,50,000 യൂണിറ്റ് 'ഓക്‌സികെയര്‍' സംവിധാനം 322.5 കോടി രൂപ ചെലവില്‍ വാങ്ങുന്നതിന് പി എം കെയേഴ്സ് ഫണ്ട് അനുമതി നല്‍കി. രോഗികളുടെ SpO2 നില അനുസരിച്ച്, ഓക്‌സിജന്‍ നല്‍കുന്നത് നിയന്ത്രിക്കുന്ന, ഓക്‌സിജന്‍ വിതരണ സംവിധാനമാണ് 'ഓക്‌സി കെയര്‍'. ഈ അനുമതി പ്രകാരം 1,00,000 മാനുവല്‍, 50,000 ഓട്ടോമാറ്റിക് ഓക്‌സികെയര്‍ സംവിധാനങ്ങളും, നോണ്‍ റീബ്രീത്തര്‍ മാസ്‌കുകളും വാങ്ങുന്നുണ്ട്.
 
ഓക്‌സികെയര്‍ സംവിധാനം, രോഗിയുടെ SpO2 നില അടിസ്ഥാനമാക്കി ആവശ്യമായ അളവില്‍ ഓക്‌സിജന്‍ നല്‍കുകയും വ്യക്തി ഹൈപ്പോക്‌സിയ അവസ്ഥയിലാകുന്നത് തടയുകയും ചെയ്യുന്നു. ഉയരം കൂടിയ പ്രദേശത്ത് നിയോഗിക്കപ്പെട്ട സേനാംഗങ്ങള്‍ക്കായി ഡിആര്‍ഡിഒയുടെ ബെംഗളൂരുവിലെ ഡിഫന്‍സ് ബയോ എഞ്ചിനീയറിംഗ് & ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. കോവിഡ്-19 രോഗികളുടെ ചികിത്സയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാനാകും. ഓക്‌സിജന്റെ അളവ് നിര്‍ണയിക്കുകയും, ക്രമീകരിക്കുകയും ചെയ്യുന്നതിന് മനുഷ്യ സഹായം ആവശ്യമില്ലാത്ത ഈ സംവിധാനം, ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കുകയും രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഗണ്യമായി ഒഴിവാക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article