56-കാരി പുള്ളിപ്പുലിയെ വെട്ടിക്കൊന്നു!

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (09:01 IST)
56-കാരി പുള്ളിപ്പുലിയെ വെട്ടിക്കൊന്നു. ഉത്തരാഖണ്ഡുകാരിയായ കമല ദേവി എന്ന അമ്പത്താറുകാരിയാണ് പുള്ളിപ്പുലിയെ വെട്ടിക്കൊന്നത്. തന്നെ വകവരുത്താനെത്തിയ പുള്ളിപ്പുലിയെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനിനൊടുവില്‍ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.  ഗുരുതര പരുക്കുകളേറ്റ കമലയെ ശ്രീനഗര്‍ ഗര്‍വാള്‍ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈകളില്‍ മൂന്ന് ഒടിവും ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുമുണ്ട്. മുറിവുകള്‍ക്ക് നുറില്‍ കൂടുതല്‍ തുന്നലുകള്‍ വേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
കൃഷിയിടത്തില്‍നിന്നും ഉച്ചഭക്ഷണമുണ്ടാക്കാനായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പുളളിപ്പുലി കമലയെ അക്രമിച്ചത്. മരണത്തെ മുഖാമുഖം കണ്ട കമല തന്റെ കൈയിലിരുന്ന കൈക്കോടാലിയും അരിവാളും കൊണ്ട് പുലിയെ നേരിട്ടു.
 
ഒടുവില്‍ കമലയുടെ ചെറുത്തുനില്‍പ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ പുലി പിന്‍‌വാങ്ങി. പിന്നീട് വെട്ടേറ്റ പുലിയുടെ ശവം നാട്ടുകാരാണ് കണ്ടെത്തിയത്. ചോരയൊലിപ്പിക്കുന്ന ശരീരവുമായി ഒരു കിലോമീറ്റര്‍ നടന്നാണ് കമല തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.