ദളിത് പെൺകുട്ടി പൂ പറിച്ചു: ഒഡീഷയിൽ 40 ദളിത് കുടുംബങ്ങൾക്ക് ഊരുവിലക്ക്

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (14:21 IST)
ഉയർന്ന ജാതിയിൽപെട്ട ആളുടെ വീട്ടിൽ നിന്നും പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് ഒഡീഷയിൽ 40 ദളിത് കുടുംബങ്ങൾക്ക് ഊരു‌വിലക്ക്. ഒഡീഷയിലെ  ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കിയ സംഭവം നടന്നത്.
 
ഉയർന്നജാതിയിൽപ്പെട്ടയാളുടെ വീട്ടില്‍ നിന്നും പൂ പറച്ചെന്ന് ആരോപിച്ച് രണ്ടാഴ്ചയോളമായി 40ദളിത് കുടുംബങ്ങള്‍ക്ക് ഗ്രാമത്തില്‍ ഊരുവിലക്ക് ഏർപ്പെടുത്തിയതായി ദേശീയമാധ്യമമായ ദ ന്ന്ത്യൻ എക്‌സ്‌പ്രസാണ് റിപ്പോർട്ട് ചെയ്‌തത്.
 
തങ്ങളുടെ വീട്ടിൽ നിന്നും പെൺകുട്ടി പൂ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഇത് ജാതി‌തർക്കമായി മാറി. ഇതിന് പിന്നാലെയാണ് ദളിത് സമുദായത്തില്‍പ്പെട്ടവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കാൻ ഒരു വിഭാഗം യോഗം ചേർന്ന് തീരുമാനിച്ചത്. സംഭവം പോലീസിനെയും ജില്ലാ ഭരണഗൂഡത്തിനെയും അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല.പ്രശ്‌നത്തില്‍ ഇടപെടുമെന്നും വീണ്ടും സമാധാന  യോഗം സംഘടിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സബ് ക‌ളക്‌ടർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article