ഒരാള്‍ക്ക് നാലു ഗുണ്ടകൾ കാവല്‍; ഒപിഎസിന്റെ വാക്കുകള്‍ക്ക് ഇത്രയും മൂര്‍ച്ഛയോ ? - ശശികലയും വിറച്ചു

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2017 (11:45 IST)
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയ്‌ക്ക് ചുട്ട മറുപടിയുമായി കാവല്‍ മുഖ്യമന്ത്രി പനീര്‍ സെല്‍‌വം. റിസോർട്ടിൽ കഴിയുന്ന അണ്ണാ ഡിഎംകെ എംഎൽഎമാരെ വീട്ടില്‍ വിടാന്‍ അനുവദിക്കണം. അവര്‍ ഇപ്പോള്‍ പൊഴിക്കുന്നത് മുതലക്കണ്ണീര്‍ ആണെന്നും ഒപിഎസ് വ്യക്തമാക്കി.  

ശശികലയുടെ തടവില്‍ കഴിയുന്ന എംഎൽഎമാരെ പീഡിപ്പിക്കുകയാണ്. ഒരു എംഎൽഎയ്‌ക്ക് ചുറ്റും നാലു ഗുണ്ടകൾ വീതമാണുള്ളത്. എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണ്. പലരും എന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ചിന്തിച്ച് തീരുമാനമെടുക്കാന്‍ കഴിയണമെന്നും പനീര്‍ സെല്‍‌വം പറഞ്ഞു.

ജയലളിതയ്‌ക്കാണ് തമിഴ്‌മക്കള്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് ശശികല മനസിലാക്കണം. അവര്‍ മുഖ്യമന്ത്രിയാകുന്നതിനോട് ചെന്നൈയ്‌ക്ക് പുറത്തുള്ള പ്രവർത്തകർ പോലും എതിർപ്പ് പ്രകടിപ്പിക്കുന്നു. എംഎൽഎമാരെ തടവില്‍ പാര്‍പ്പിക്കാതെ അസംബ്ലിയിൽ ഭൂരിപക്ഷം തെളിയിക്കുകയാണ് വേണ്ടതെന്നും ഒപിഎസ് വ്യക്തമാക്കി.

ജയലളിതയുടെ ബന്ധുവായ ദീപയ്‌ക്ക് പോലും ജയലളിതയുടെ മൃതദേഹം കാണാൻ അനുവാദം ലഭിച്ചില്ല. എന്തു കൊണ്ടാണിത്. കഴിഞ്ഞദിവസം ശശികല കൂവത്തൂരിലേക്ക് പോയി. ഇന്നലെ വീണ്ടും പോകേണ്ടി വന്നതെന്നും പനീര്‍ സെല്‍‌വം ചോദിച്ചു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നാണ് അവസാനമായി ജയലളിത തന്നോട് പറഞ്ഞതെന്ന് ശശികല നടരാജന്‍ കൂവത്തൂരിലെ ഗോള്‍‌ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.
Next Article