പശ്ചിമബംഗാളില്‍ 72 വയസ്സുകാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. 28 വയസുകാരനായ നസ്റുല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിനു ശേഷം ഇയാള്‍ അതിര്‍ത്തിയില്‍ ഒളിച്ചു കഴിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്‍ക്കത്തയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള രണാഘട്ടിലെ ഒരു കന്യാസ്ത്രീ മഠത്തില്‍ അതിക്രമിച്ചു കടന്ന സംഘം 72കാരിയായ കന്യാസ്ത്രീയെ അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.