ആമിര്‍ ഖാന്റെ പുതിയ ചിത്രം പികെയുടെ നഗ്നപോസ്റ്ററിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമില്ല. പോസ്റ്റര്‍ കോടതി കയറിയിട്ടും ആമിര്‍ നിശബ്ദത പാലിച്ചു. ഏറ്റവുമൊടുവില്‍ ഷാരൂഖ് ഖാന്‍ വരെ പോസ്റ്ററിനെ വിമര്‍ശിച്ചു. പക്ഷേ ആമിറിന് പോസ്റ്ററിനെ ചൊല്ലി ന്യായീകരണങ്ങള്‍ ഏറെയുണ്ട്.
പോസ്റ്റര്‍ സിനിമയുടെ കീ ആര്‍ട്ടാണെന്നായിരുന്നു ആമിറിന്റെ നിലപാട്. ചിത്രം കണ്ടുകഴിയുമ്പോള്‍ മാത്രമേ പോസ്റ്ററിനു പിന്നിലെ ആശയം വ്യക്തമാകു. പികെയുടെ സംവിധായകന്‍ രാജ്കുമാര്‍ ഇത്തരത്തിലൊരു പോസ്റ്റര്‍ ഒരുക്കിയപ്പോള്‍ അതിനു പിന്നില്‍ അദ്ദേഹത്തിന്റെതായ ചിന്തകളും കാരണങ്ങളുമുണ്ടായിരുന്നു. അതിനെയാണ് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതുതന്നെയാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയതെന്നും ആമിര്‍ഖാന്‍ വ്യക്തമാക്കി.
താരെ സമീന്‍ പര്‍ എന്ന ചിത്രത്തിലൊരുക്കിയ പോസ്റ്റര്‍ ഇതിനുദാഹരണമാണ്. സ്കൂള്‍ ബഞ്ചില്‍ താനും കുട്ടിയും കൂടി നില്‍ക്കുന്ന പോസ്റ്റര്‍ ഒരുക്കിയത് ഇതിനുദാഹരണമാണ്. ആ ചിത്രത്തിന്റെ കീ ആര്‍ട്ട് ആ പോസ്റ്ററായിരുന്നെന്നും ഒരു പോസ്റ്റര്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വാചാലമാണെന്നും അതുതന്നെയാണ് പികെയിലുള്ളതെന്നും ആമിര്‍ പറയുന്നു.
എന്തായാലും വിവാദത്തിലൂടെയാണെങ്കിലും ആമിറിന്റെ പുതിയ ചിത്രം ബി ടൌണിലെ ചൂടുള്ള ചര്‍ച്ചാവിഷയമായി കഴിഞ്ഞു.