‘രാജ്യം തല കുനിക്കാൻ ഞാൻ അനുവദിക്കില്ല‘; ഇന്ത്യ സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൊവ്വ, 26 ഫെബ്രുവരി 2019 (14:57 IST)
പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസരിക്കവേയാണ്. അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന നടത്തിയ അക്രമണത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്.
 
രാജ്യം തല കുനിക്കാൻ താൻ അനുവധിക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ജനങ്ങളുടെ വികാരം എനിക്ക് മനസിലാക്കാനാകും. രാജ്യത്തെ ശിഥിലമാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല‘. ഇന്ത്യൻ സൈന്യത്തിന്റെ വിജയം ഒരോ ഭാരതീയന്റെയും വിജയമാണെന്നും രാജ്യത്തെ ജനങ്ങൽ ഇത് ആഘോഷമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  
 
പുൽ‌വാമയിൽ 42 സി ആർ പി എഫ് ജവാൻ‌മാർ കൊല്ലപ്പെട്ട് 12 ദിവസങ്ങൾ പിന്നിടുമ്പോഴാണ് പാക് അധീന കശ്മീരിൽ പ്രവേശിച്ച് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടി നൽകുന്നത്. ജെയ്ഷെ മുഹമ്മദിന്റെ ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തരിപ്പണമായി. ഏറെ കണക്കുകൂട്ടലുകൾക്കും തയ്യാറെടുപ്പുകൾ ശേഷം ചൊവ്വാഴ്ച പുലർച്ചെ 3.30നായിരുന്നു വ്യോമസേനയുടെ ആക്രമണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍