ശരീരത്തിനാവശ്യമായ പ്രോട്ടീൻ എത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീര പേശികളുടെ വളർച്ചക്കും വികാസത്തിനും സഹായിക്കും. മുട്ടയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതു ചർമ്മത്തിനും, ഹൃദയത്തിനും സംരക്ഷണം നൽകുന്നതാണ്.
എല്ലുകളെ ബലപ്പെടുത്തുന്നത്തിൽ മുട്ട വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നീ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മുട്ടക്ക് പ്രത്യേക കഴിവാണുള്ളത്. മുട്ടയിലടങ്ങിയിരിക്കുന്ന കോളിൻ, വിറ്റാമിൻ ബി തുടങ്ങിയവ തലച്ചോറിന്റെ പ്രവർത്തനത്തെ മേച്ചപ്പെടുത്തുത്താൻ സഹായിക്കും.