രാഷ്ട്രപിതാവിന്റെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകള്‍ ലഭിച്ചതിനു പിന്നാലെ ഒരു വശം മാത്രം പ്രിൻറ് ചെയ്ത 500 രൂപ നോട്ടും വ്യാപകം. മധ്യപ്രദേശിലെ ഖരഖോണി ജില്ലയിലെ എ ടി എമ്മിൽ നിന്നാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപയുടെ നോട്ട് ലഭിച്ചത്.
എസ്.ബി.ഐയുടെ എ.ടി.എമ്മിൽ നിന്ന് 1500 രൂപയാണ് ഹേമന്ത് സോണി എന്ന വ്യക്തി പിൻവലിച്ചത്. ഇതിലെ രണ്ട് 500 രൂപയുടെ നോട്ടുകളിൽ ഒരു വശത്ത് മാത്രമാണ് പ്രിൻറ് ചെയ്തിരുന്നത്. ഉടൻ തന്നെ ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ചതായി സോണി പറഞ്ഞു.