നോട്ടുകള്‍ അസാധുവാക്കിയ ഇന്ത്യയുടെ നടപടിക്ക് പിന്തുണ; ഇന്ത്യയിലുള്ള അമേരിക്കന്‍ പൌരന്മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും യുഎസ് വക്താവ്

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:25 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. യു എസ് വിദേശകാര്യവകുപ്പ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞതാണ് ഇക്കാര്യം.
 
ഇന്ത്യയില്‍ നോട്ട് പിന്‍വലിച്ച നടപടിയെ പിന്തുണയ്ക്കുന്നു. രാജ്യത്തെ അഴിമതി തടയാന്‍ ഏറ്റവും പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടി ആയിരുന്നു നോട്ട് പിന്‍വലിക്കല്‍. ഇതുകൊണ്ട് പലര്‍ക്കും ചെറിയ അസൌകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകും.
 
അഴിമതിയെ കൈകാര്യം ചെയ്യാന്‍ ഇത്തരമൊരു നടപടി ആവശ്യമായിരുന്നു. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് ഇന്ത്യയിലുള്ള അമേരിക്കന്‍ പൌരന്മാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Article