നോട്ട് മാറാന്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ശനി, 19 നവം‌ബര്‍ 2016 (17:39 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. നോട്ട് അസാധുവാക്കല്‍ പല തരത്തില്‍ ബാധിച്ച് നൂറിനടുത്ത് ആളുകളാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
 
പ്രായമായവര്‍ക്ക് നോട്ട് മാറ്റിവാങ്ങാന്‍ സൌകര്യമൊരുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച നോട്ട് മാറ്റി നല്കുന്നത് വൃദ്ധര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എങ്കിലും ആളുകളുടെ ദുരിതം അവസാനിക്കുന്നില്ല.
  
അസാധു നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കില്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. എസ് ബി ടി വണ്ടിപ്പെരിയാര്‍ ശാഖയില്‍ ആയിരുന്നു സംഭവം. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളി ശിവ (48) ആണ് മരിച്ചത്.
 
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ക്യൂവില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ ശിവയെ സമീപത്തെ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക