നോട്ട് മാറാന്‍ മോദിയുടെ അമ്മ ബാങ്കില്‍ എത്തിയ സംഭവം; കെജ്‌രിവാളിന്റെ ട്വീറ്റില്‍ ആടിയുലഞ്ഞ് ബിജെപി

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2016 (16:54 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രിയും ആ ആദ്‌മി നേതാവുമായ അരവിന്ദ്​ കെജ്​രിവാൾ. മോദിയുടെ അമ്മ ഹീരാബെന്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാന്‍ ബാങ്കില്‍ എത്തിയ സംഭവത്തെ പരിഹസിച്ചായിരുന്നു കെജ്​രിവാളിന്റെ ട്വീറ്റ്​.

നോട്ടുമാറ്റിയെടുക്കാനായി അമ്മയെ  വരി നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്​ട്രീയം കളിക്കുകയാണ്. നിലവിലെ സാഹചര്യമറിയാൻ അമ്മയെ വരിനിർത്തിയിട്ട്​ കാര്യമില്ല. സ്വയം വരിനിന്ന്​ ഇത്​ മനസിലാക്കണമെന്നും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

കൈവശമുള്ള 4, 500 രൂപ മൂല്യം വരുന്ന അസാധുവായ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാനാണ് ഹീരാബെന്‍ ബാങ്കിലെത്തിയത്.

നോട്ട്​ പിൻവലിക്കൽ ഗൗരവതരമായ പ്രശ്​നമാണെന്നും കേന്ദ്രസർക്കാറി​െൻറ തീരുമാനം ജനങ്ങളെ ഭിക്ഷക്കാരാക്കിയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.
Next Article