മാധ്യമങ്ങളില്‍ സാനിയയുമായുള്ള തന്റെ വിവാഹബന്ധത്തില്‍ വിള്ളല്‍ വീണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്ക്.
തങ്ങള്‍ നല്ല ബന്ധത്തിലാണുള്ളതെന്നും മാമാധ്യമവാര്ത്തകള് അടിസ്ഥാരഹിതമാണെന്നും ഷോയ്ബ് മാലിക്ക് പറഞ്ഞു.ഞങ്ങള്‍ ഒരുമിച്ച് ഇപ്പോള്‍ ദുബായിലാണുള്ളത് സാധിക്കുന്നത്ര സമയം ഒരുമിച്ച ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട് എന്നാല്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതും ആവശ്യമാണ് മാലിക്ക് പറഞ്ഞു.
പാക്ക് ടി ഹുമൈമ മാലിക്കുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഇരുവരുടെയും ബന്ധത്തില്‍ വഷളായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഹുമൈമ സുഹൃത്ത് മാത്രമാണെന്നാണ് മാലിക്ക് പറയുന്നത്.