വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കില്ലെന്ന് ബിജെപി

വ്യാഴം, 23 ഏപ്രില്‍ 2015 (14:05 IST)
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കാനുള്ള ആലോചനയില്ലെന്ന് ബിജെപി. ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം നടത്തിയ മേഘാലയ സന്ദര്‍ശനത്തിനിടയിലാണ് റാം മാധവിന്റെ പ്രതികരണം. 
 
എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനംനടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് ആലോചനയുണ്ടന്നും റാം മാധവ് പറഞ്ഞു.

രാജ്യവ്യാപകമായി ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ രാജ്യമൊട്ടാകെ  ഗോവധം നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക