പാചകം ചെയ്തല്ല താന്‍ ഡോക്‌ടറേറ്റ് നേടിയതെന്ന് ലക്ഷ്‌മി നായര്‍. താന്‍ ഡിഗ്രി എടുത്തിരിക്കുന്നതും പാചകം ചെയ്തൊന്നുമല്ല. പാചകം ഒരു കഴിവാണെന്നും പാചകത്തില്‍ കഴിവ് തെളിയിച്ചു എന്നത് ഒരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണെന്നും ലക്ഷ്‌മി നായര്‍ പറഞ്ഞു. മാതൃഭൂമി ചാനലിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‍.
കോളജിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് അഞ്ചുകൊല്ലം മാറി നില്‍ക്കാമെന്ന് സമ്മതിച്ചത്. അല്ലാതെ, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോള്‍ എടുത്തിരിക്കുന്നത് വലിയ തീരുമാനമാണെന്നും അത് വലിയ കാര്യമാണെന്നും അഞ്ചുവര്‍ഷം ചെറിയ കാലയളവല്ലെന്നും അവര്‍ പറഞ്ഞു.