ആംആദ്മിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് സിപിഎം

Webdunia
ബുധന്‍, 11 ഫെബ്രുവരി 2015 (19:38 IST)
ആംആദ്മി പാര്‍ട്ടിയുമായി സിപിഎം  തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ആം ആദ്മി പാര്‍ട്ടി നയപരിപാടികള്‍ വ്യക്തമാക്കിയ ശേഷമെ തുടര്‍ സഹകരണത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുകയുളളൂ എന്നാല്‍ യോജിച്ച വിഷയങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ ആം ആദ്മിയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിന് വിയോജിപ്പില്ലെന്നും കാരാട്ട് വ്യക്തമാക്കി.

നേരത്തെ പിന്നാലെ ആം ആദ്‌മിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു ഫലം നല്കുന്നത് സുപ്രധാന സന്ദേശമാണെന്നും പ്രകാശ് കാരാട്ട് ഒരു സ്വകാര്യവാര്‍ത്ത ചാനലിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.