കോണ്‍ഗ്രസിന് തിരിച്ചടി; ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കടുത്ത തീരുമാനവുമായി കമല്‍ഹാസന്‍

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (14:43 IST)
വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ആരുമായും സഖ്യം ചേരില്ലെന്ന് കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ 40 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കും. 40 വയസില്‍ താഴെയുള്ളവരാകും
സ്ഥാനാര്‍ഥികളാകുകയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തായിരിക്കും. ചര്‍ച്ചയ്‌ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.

അതേസമയം, യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ 63കാരനായ കമല്‍ഹാസന്‍ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത നല്‍കുന്നില്ല.

കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍ അറിയിച്ചത്. തമിഴ്‌നാടിന്റെ ഡിഎന്‍എയ്‌ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കമല്‍ മുമ്പ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക്‌ സ്വാഗതം ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article