ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2022 (17:50 IST)
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്. നേരത്തെ അദ്ദേഹം ഗവർണറെ കാണാൻ സമയം ചോദിച്ചിരുന്നു. ബിജെപി സഖ്യം വിട്ട് പുറത്തുവരുന്ന നിതീഷ് കുമാറിന് ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഗവർണറെ കണ്ട് അൽപ്പസമയം മുൻപാണ് നിതീഷ് കുമാർ രാജിക്കത്ത് നൽകിയത്. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അല്‍പ്പസമയത്തിനുള്ളില്‍ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറും. അടുത്ത 48 മണിക്കൂറിനുള്ളിൽ തന്നെ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article