അഴിമതിക്കാരായ കോൻ‌ട്രാക്ടർമാരെ ബുൾഡോസറുകൾക്ക് മുന്നിലിട്ട് കൊടുക്കണം: നിതിൻ ഗഡ്കരി

Webdunia
ശനി, 19 മെയ് 2018 (16:55 IST)
അഴിമതിക്കാരായ റോഡ് കോൻ‌ട്രാക്ടർമാരെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അഴിമതി നടത്തുന്ന റോഡ് കോൻ‌ട്രാക്ടർമാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കരായ കോൻ‌ട്രാക്ടർമാരെ കല്ലുകൾക്ക് മുന്നുലല്ല ബുൾഡോസറുകൾക്ക് മുന്നിലിട്ടുകൊടുക്കേണ്ടി വരും എന്നാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ മുന്നറിയിപ്പ്.
 
അഴിമതി വച്ചു പൊറുപ്പിക്കാനാകില്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ പണം കോൻ‌ട്രാക്ടർമാർക്കുള്ളതല്ല. റോഡുകളുടെ നിർമ്മാണം ശരിയായ രീതിയിലാണോ നടാക്കുന്നത് എന്ന് പരിശോധിക്കേണ്ടത് കോ‌ട്രാക്ടർമാരുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ തൊഴിലാളുമായി സംസാരിക്കുമ്പോഴാണ് നിതിൻ ഗഡ്കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article