ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന്റെയും ഐ എസിന്റേയും പതാകകള്‍ വീശിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
56 ഇഞ്ച് നെഞ്ചുവിരിവുള്ള ആളാണു ഡല്‍ഹിയില്‍ അധികാരത്തിലുള്ളത്. കാഷ്മീരില്‍ ഐഎസിന്റെ പതാക ഉയര്‍ന്നപ്പോള്‍ ഇദ്ദേഹം എവിടെയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ 56 ഇഞ്ച് നെഞ്ചിന് എന്തുപറ്റി നിതീഷ് കുമാര്‍ ചോദിച്ചു.
കാഷ്മീരില്‍ ഐഎസിന്റെ പതാക ഉയരുന്ന സംഭവത്തില്‍ നിതീഷ് ആശങ്ക പ്രകടിപ്പിച്ചു. കാഷ്മീരില്‍ അധികാരത്തിലെത്താന്‍ പിഡിപി–ബിജെപി സഖ്യം രൂപീകരിച്ചതിനെയും നിതീഷ് വിമര്‍ശിച്ചു.