മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് അബദ്ധമെന്ന് നിതീഷ് കുമാര്‍

Webdunia
വെള്ളി, 20 ഫെബ്രുവരി 2015 (15:33 IST)
മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവച്ചതു വൈകാരികമായ അബദ്ധമായിരുന്നുവെന്ന് ജെഡിയു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാജിവെച്ചത് തെറ്റായിരുന്നെന്നും ഇതിന് ജനങ്ങളോടു മാപ്പുപറയുന്നതായും നിതീഷ് കുമാര്‍ പറഞ്ഞു. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാകില്ല. മുന്നില്‍ നിന്നു നയിക്കാന്‍  തയാറാണ് നിതീഷ് വ്യക്തമാക്കി.

നിയമസഭയില്‍ വിശ്വാസവോട്ടിന് മണിക്കൂറുകള്‍ അവശേഷിക്കെ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവച്ചിരുന്നു ഈ സാഹചര്യത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന. ബിജെപിയുടെ ഇടപെടലാണ് എല്ലാ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് സംഭവിച്ച കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരക്കാരനായി ജീതന്‍ റാം മാഞ്ചി സ്ഥാനമേല്‍ക്കുകയും ചെയ്തത്. എന്നാല്‍ തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.