ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിച്ചാല്‍ വില കുത്തനെ കുറയ്ക്കാമെന്ന് നിര്‍മല സീതാരാമന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജൂലൈ 2024 (12:22 IST)
സംസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിച്ചാല്‍ പെട്രോളിന് വില കുത്തനെ കുറയ്ക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവില്‍ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത വിലയാണ് ഉള്ളതെന്നും ഇതിന് കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ അനുയോജ്യമായ നിരക്ക് നിശ്ചയിച്ച് പെട്രോളിനും ഡീസലിനും വാറ്റ് നികുതിക്ക് പകരം ജി എസ് ടി നികുതി ചുമത്തിയാല്‍ ഇന്ധന വില കുറയ്ക്കാന്‍ സാധിക്കും.
 
നിലവില്‍ ഗുണഭോക്താവിന് രണ്ടു തവണ നികുതി അടയ്‌ക്കേണ്ടതായിട്ട് വരുന്നുണ്ട്. ആദ്യം സംസ്ഥാനത്തിനും പിന്നെ കേന്ദ്രത്തിനും. ജിഎസ്ടി യിലേക്ക് വന്നാല്‍ ഉപഭോക്താവ് ഒരു തവണ മാത്രം നികുതി അടച്ചാല്‍ മതിയെന്നും ഇത് പെട്രോളിന്റെ വില കുത്തനെ കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article