പ്രതികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിര ജയ്സിങ്; ഇവരെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് പീഡനത്തിന് ഇരയായവർക്കു നീതി കിട്ടാത്തതെന്ന് നിർഭയയുടെ അമ്മ

ചിപ്പി പീലിപ്പോസ്
ശനി, 18 ജനുവരി 2020 (13:25 IST)
നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകണമെന്ന് നിർഭയയുടെ അമ്മയോട് ആവശ്യപ്പെട്ട് ‌മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. രാജീവ് ഗാന്ധി വധക്കേസിൽ പ്രതി നളിനിക്ക് മാപ്പ് നൽകിയ സോണിയ ഗാന്ധിയെ നിർഭയയുടെ അമ്മ മാതൃകയാക്കണമെന്നാണ് ഇന്ദിര ആവശ്യപ്പെടുന്നത്.
 
എന്നാൽ, ഈ വളരെ രൂക്ഷമായാണ് നിർഭയയുടെ അമ്മ ഇതിനോട് പ്രതികരിച്ചത്. ആരാണ് ഇന്ദിര ജയ്സിങ്? ഇത്തരമൊരു നിര്‍ദേശം പറയാൻ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് പീഡനത്തിന് ഇരയായവർക്ക് നീതി ലഭിക്കാത്തതെന്നും ഇവർ പറയുന്നു.
 
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രതികളിലരാളായ മുകേഷ് കുമാര്‍ സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെരാഷ്ട്രപതിക്ക് ലഭിച്ച ഹര്‍ജി മണിക്കൂറുകള്‍ക്കകം രാംനാഥ് കോവിന്ദ് തള്ളുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article