നിര്‍ഭയ് മിസൈല്‍ പരീക്ഷണം പരാജയം

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2015 (14:28 IST)
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ആദ്യ സബ്‌സോണിക് ക്രൂസ് മിസൈല്‍ ' നിര്‍ഭയ് ന്റെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. പരീക്ഷണ വിക്ഷേപണത്തിന്റെ പകുതി ദൂരം പിന്നിട്ടപ്പോഴേക്കും മിസൈലിന്റെ ഗതി തെറ്റുന്നതായി കണ്ട് ഉദ്യമം പിന്‍വലിക്കുകയായിരുന്നു.

2013 മാര്‍ച്ചില്‍ നടത്തിയ നിര്‍ഭയ്‌യുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയമായിരുന്നു. നിര്‍ഭയ് മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണ പരാജയം നാവികസേനക്കും ഡിആര്‍ഡിഓക്കും കനത്ത തിരിച്ചടിയാണ്.