മംഗലാപുരത്ത് നിപ്പായോട് സാദൃശ്യമുള്ള ലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്ന രണ്ടു പേർക്കും നിപ്പാ ബാധയില്ലെന്ന് കണ്ടെത്തി. ഒരു മലയളിയും ഒരു കർണ്ണാടക സ്വദേശിയുമാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാൽ ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധിച്ച് നിപ്പാ ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം നിപ്പയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന നേഴ്സിംഗ് വിദ്യാർഥിക്ക് നിപ്പ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.
നിപ്പാ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ടെ സർക്കാർ പൊതു പരിപാടികൾ ഒഴിവാക്കി. കളക്ടറുടെ പ്രത്യേക നീർദേശത്തെ തുടർന്നാണ് അളുകൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ, ഉദ്ഘാടങ്ങൾ, തുടങ്ങിയ എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മാസം 31 വരെ നിയത്രണം തുടരും.
വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ മൂസയും മരണത്തിന് കീഴടങ്ങിയതോടെ നിപ്പായെ തുടർന്നുള്ള മരണങ്ങൾ 12 ആയി. 15 പേർക്ക് ഇപ്പോൾ നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.