സുപ്രീംകോടാതി ജഡ്ജി നിയമനം; ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ ആ സ്ഥാനത്തിന് യോഗ്യരല്ല, കൊളീജിയം നിർദേശിച്ചിരിക്കുന്ന പട്ടികയിലുള്ളത് ജഡ്ജിമാരുടെ ബദ്ധുക്കളെന്ന് ജസ്റ്റിസ് കെമാൽ പാഷ

വ്യാഴം, 24 മെയ് 2018 (17:09 IST)
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തെ അതി രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ രംഗത്ത്. ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്നും നിയമനം കുടുംബ സ്വത്ത് പോലെ വിതീച്ചു നൽകാനുള്ളതല്ലെന്നും ജസ്റ്റിസ്കെമാൽ പാഷ തുറന്നടിച്ചു. സർവീസിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കെമാൽ പാഷയുടെ വിമർശനം 
 
സമകാ‍ാലിക സംഭവൺഗൾ ജുഡീഷ്വറിയുടെ അന്തസ്സ് കളഞ്ഞു. കൊളീജിയ നിർദേശിച്ചിരിക്കവരെല്ലാം ജഡ്ജിമാരുടെ ബന്ധുക്കളാണെന്നും അതിനാൽ ഇപ്പോൾ നിയമനത്തിന് പരിഗണിക്കുന്ന ആരും സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാൽ പാഷ വ്യക്തമാക്കി  
 
വിരമിച്ച ശേഷം ജഡ്ജിമാർ സർക്കാർ ജോലി ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത് എന്നും ഇനി ഏറ്റെടുക്കുകയാണെങ്കിൽ മൂന്നുവർഷംവെങ്കിലും ഇടവേള   നൽകണം എന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍