അരുണാചല്‍ പ്രദേശ് എംഎല്‍എയുടെ മകന്‍ നിഡോ താനിയയെ ഡല്‍ഹിയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
പത്തൊന്‍പതുകാരനായ നിഡോയെ കഴിഞ്ഞ ജനുവരി 29 നാണ് ഒരു കടയില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. അടുത്ത ദിവസം താമസസ്ഥലത്ത് ഈ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ പീഡനം നേരിടുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് സംഭവം നടന്നത്.
ഇതേ തുടര്‍ന്ന് കേസ് സിബിഐക്ക് വിടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിചാരണ ചെയ്യുമെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളീറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.