ജുഡീഷ്യറിയിലും അഴിമതി നടമാടുന്നു: ചീഫ് ജസ്റ്റിസ്

Webdunia
ശനി, 13 സെപ്‌റ്റംബര്‍ 2014 (13:59 IST)
രാജ്യത്തെ ജുഡീഷ്യറിയിലും അഴിമതി പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും ഇത് ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ രോഗമാണെന്നും ചീഫ് ജസ്റ്റിസ് ആര്‍എം ലോധ വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്യം ചോദ്യംചെയ്യാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെടുത്തും. ആരെയും ജുഡീഷ്യറിയുടെ സ്വാതന്ത്രത്തില്‍ വിലപേശാന്‍ അനുവദിക്കില്ലെന്നും അദ്ദേഹേം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ അതിവേഗം വളരുകയാണ്. അതിനൊപ്പം സാമ്പത്തിക- സാമൂഹിക കാര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഇതിനോടൊപ്പം അഴിമതിയും വളരുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഴിമതി വരുത്തുന്ന ഒന്നും ജുഡീഷ്യറി ചെയ്യരുത്.

ജഡ്ജിമാര്‍ പൊതു ജനങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. ജഡ്ജിമാര്‍ക്ക് എപ്പോഴും ഒരു മുന്‍കരുതല്‍ ആവശ്യമാണ്. ആളുകള്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ജുഡീഷ്യറി ഇതിന് ഒരിക്കലും വഴങ്ങരുതെന്ന് ലോധ ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.