ഇന്ത്യയുടെ വളർച്ച മാത്രം ലക്ഷ്യമിടുന്ന ഊർജസ്വലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി : കേന്ദ്രമന്ത്രി മഹേഷ് ശർമ

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (10:50 IST)
രാജ്യത്തിന്റെ വളർച്ച മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശർമ. രാജ്യത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകണമെന്ന ആഗ്രഹിക്കുന്ന ഊർജസ്വലനായ ഒരു പ്രധാനമന്ത്രിയെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു ഭാഗ്യം തനിക്കും ലഭിച്ചുയെന്നും ശർമ വ്യക്തമാക്കി.
 
ഇന്ത്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. തന്റെ ക്യാബിനറ്റിലെ ഓരോ മന്ത്രിമാരിലും പ്രധാനമന്ത്രി വളരെയധികം പ്രതീക്ഷകൾ വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും രാജ്യത്തെ ജനങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനമാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി രാധ മോഹൻ സിങ്ങ് നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രധാനമന്ത്രിയെ ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമെന്നു വിശേഷിപ്പിച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം