ഡ‌ൽഹി ഗതാഗത മന്ത്രി വാക്കുപാലിച്ചു; നിയമം ലംഘിച്ച ബിജെപി എം പിക്ക് പിഴ 2000 രൂപ

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2016 (16:02 IST)
സർക്കാർ നടപ്പിലാക്കിയ ഒറ്റ്- ഇരട്ട വാഹന നിയന്ത്രണ ഉത്തരവ് ലംഘിച്ച ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ വിജയ് ഗോയലിന് സർക്കാർ പിഴ ചുമത്തി. ഒറ്റ അക്കത്തിലുള്ള കാർ ഓടിച്ചതിന് ഡ‌ൽഹി ട്രാഫിക് പൊലീസ് രണ്ടായിരം രൂപയാണ് പിഴ ഈടാക്കിയത്. വാഹന നിയന്ത്രണ നിയമം പ്രശസ്തിക്കുവേണ്ടിയുള്ള വെറും നാടകമാണെന്നും താൻ നിയമം ലംഘിക്കുമെന്നും എം പി പറഞ്ഞിരുന്നു.
 
സർക്കാർ നടപ്പിലാക്കിയ നിയന്ത്രണത്തിനെതിരെ തിങ്ക‌ളാഴ്ച പ്രതിഷേധിക്കുമെന്നും നിയമം ലംഘിക്കുമെന്നുമാണ് എം പി അറിയിച്ചത്. നിയമം ലംഘിക്കുന്നവരിൽ നിന്നും ഈടാക്കുന്ന പണം സർക്കാരിലേക്ക് അല്ല പോകുന്നതെന്നും അതെല്ലാം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാ‌ളിന്റെ പ്രശസ്തിക്കും പരസ്യത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു വിജയ് ഗോയൽ പ്രഖ്യാപിച്ചത്. 
 
അതേസമയം ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിക്കുന്നത് ആരായിരുന്നാലും ഒരു ഇന്ത്യൻ പൗരനു നൽകുന്ന ശിക്ഷ ബി ജെ പി നേതാവായാലും നൽകുമെന്നും ഈടാക്കുമെന്നും ഡ‌ൽഹി ഗതാഗത മന്ത്രി ഗോപാൽ റായി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് എം പിക്ക് പിഴ ഈടാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം