പാക്കിസ്ഥാന്‍ പട്ടാളം നിയന്ത്രണ രേഖയില്‍ അതിക്രമിച്ച് കടന്ന് ഇന്ത്യന്‍ സൈനികന്റെ തലയറുത്ത വിവാദ സംഭവത്തില്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ബിക്രം സിംഗ് വെളിപ്പെടുത്തി.
കഴിഞ്ഞ ജനുവരി എട്ടിന് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നു ലാന്‍സ്നായിക് ഹേംരാജിന്റെ തലയറുത്തു മാറ്റുകയും മറ്റൊരു സൈനികനായ സുധാകര്‍ സിങ്ങിന്റെ മൃതശരീരം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടി ഏറെ വിവാദമായിരുന്നു.
പ്രദേശിക കമാന്‍ഡറിന്റെ നേതൃത്വത്തിലാണ് ഇത്തരം തിരിച്ചടികള്‍ നല്‍കുക എന്നും അതില്‍ സേനാ മേധാവികള്‍ ഇടപെടേണ്ട കാര്യമില് എന്നും ബിക്രം സിംഗ് പറഞ്ഞു. ഭാവിയില്‍ പാക്കിസ്ഥാനുമായി ചെറിയ തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ബിക്രം സിങ് തള്ളിക്കളഞ്ഞില്ല.