പെട്രോൾ വില കുറയാന്‍ സാദ്ധ്യതയേറുന്നു

Webdunia
ശനി, 28 ജൂണ്‍ 2014 (10:25 IST)
രാജ്യത്തെ പെട്രോൾ വില കുറയാന്‍ സാദ്ധ്യതയേറുന്നു. രണ്ടു രൂപ വരെ കുറവ് വരാനാണ് സാദ്ധ്യത. ആഭ്യന്തര സംഘർഷം തുടരുന്ന ഇറാഖിലെ ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വില കൂടാതിരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം വരുന്നത്.

ഈ വിഷയത്തില്‍ അടുത്ത മാസം പത്തിന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിക്കുന്ന പൊതുബഡ്ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഡീസലിന്റെ ഇറക്കുമതി തീരുവയും കുറയ്ക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും വിലയെ ഇത് ബാധിക്കില്ല.

കഴിഞ്ഞ വർഷം 64,​335 കോടി രൂപയാണ് എക്സൈസ് തീരുവ ഇനത്തിൽ പെട്രോളിയം ഉൽപന്നങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിന് ലഭിച്ചത്. 2013-14 സാന്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ നിന്ന് ഇറക്കുമതി തീരുവയായി 1.79 കോടി ലക്ഷം രൂപയാണ് ലഭിച്ചത്.