അസം മുഖ്യമന്ത്രിയെ മാറ്റാന്‍ കോൺഗ്രസില്‍ നീക്കം

Webdunia
ശനി, 21 ജൂണ്‍ 2014 (13:13 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തില്‍ അസം മുഖ്യമന്ത്രി തരുൺ ഗോഗോയെ മാറ്റിയേക്കും. നേരത്തെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ ഗോഗോയ് തയ്യാറായിരുന്നെങ്കിലും പാർട്ടി നിരസിക്കുകയായിരുന്നു.

എന്നാൽ അസാം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഗോഗോയ് മാറണം എന്ന കടുത്ത നിലപാടിലാണ്. കോൺഗ്രസിന് 78 എംഎൽഎമാർ ഉള്ളതിൽ 45 പേരും ഇതേ അഭിപ്രായക്കാരാണ്. ഗോഗോയെ നീക്കാൻ ഇവർ കേന്ദ്ര നേതൃത്വത്തിന് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തി വരികയാണ്.

ഇതിനെ തുടര്‍ന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാകക്ഷി നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ അടുത്തയാഴ്ച അസാമിലെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തും. അതിനുശേഷം കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നാകും ഗോഗോയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.