രാജ്നാഥ് സിംഗിന് ആഭ്യന്തരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 20 മെയ് 2014 (11:32 IST)
പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന് ആഭ്യന്തരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണയില്‍ എത്തിയിട്ടില്ല.

അരുണ്‍ ജെയ്റ്റ് ലിക്ക് ധനകാര്യം നല്‍കാനാണ് പുതിയ തീരുമാനം. മന്ത്രിസഭയിലേക്കില്ലെന്ന് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ വ്യക്തമാക്കി. ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എല്‍ജെപിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായി. സത്യപ്രതിജ്ഞ ചടങ്ങ് ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം തീരുമാനിക്കും.