ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയാ ഗാന്ധിയും ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധിയും രാജി വെച്ചേക്കുമെന്ന് സൂചന.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വി പരിശോധിക്കാന്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. യോഗത്തില്‍ ഈ കാര്യം ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പാര്‍ട്ടിക്ക് ഉണ്ടായ കടുത്ത തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അതൃപ്തിയുണ്ടായി. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരുന്നു.