എക്‌സിറ്റ് പോള്‍ ഫലം തള്ളുന്നു: പ്രകാശ് കാരാട്ട്

Webdunia
ചൊവ്വ, 13 മെയ് 2014 (11:28 IST)
എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടിനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നിലവില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നും അവ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് എതിരായിരുന്നു. പാര്‍ട്ടി കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന കേരളത്തില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളില്‍ യുഡിഎഫിനാണ് സാധ്യത.

കേരളത്തിലും പശ്ചിമ ബംഗാളിലും മതിയായ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. പശ്ചിമ ബംഗാളില്‍ ഇടത് കക്ഷികള്‍ 15 സീറ്റ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.