ടിപി കേസ് അന്വേഷിക്കില്ല: സിബിഐ

Webdunia
ഞായര്‍, 11 മെയ് 2014 (15:54 IST)
ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന അന്വേഷിക്കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കി. ഈ കാര്യത്തില്‍ ജോയിന്റെ ഡയറക്ടര്‍ എസ് അരുണാചലത്തിന്റെ റിപ്പോര്‍ട്ട് സിബിഐ ഡയറക്ടര്‍ അംഗീകരിച്ചു.

നെടുമ്പാശേരി സ്വര്‍ണക്കടത്ത് ഇടപാട് കേസിലെ പ്രതിയായ ഫയാസിന് ടിപി കേസില്‍ പങ്കില്ല. ഈ കേസില്‍ ഫയാസിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ പോലും കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന അന്വേഷിക്കില്ല എന്ന നിലപാടിലായിരുന്നു സിബിഐ. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് അപേക്ഷ നല്‍കിയിരുന്നു.