മുന്‍കൂര്‍ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ വിചാരണ നടത്താം: സുപ്രീം കോടതി

Webdunia
ചൊവ്വ, 6 മെയ് 2014 (11:59 IST)
അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ നടത്താന്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ജോയിന്റെ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതിയാണെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ അഴിമതിയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും ജസ്റ്റിസ് ആര്‍എം ലോധ നേതൃത്വം നല്‍കുന്ന ബഞ്ച് വ്യക്തമാക്കി. സുബ്രഹ്മണ്യ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈതീരുമാനം.